‘മർഹബൻ യാ റമദാൻ’ പഠനസംഗമം
text_fieldsകുവൈത്ത് സിറ്റി: റമദാനെ സ്വാഗതം ചെയ്ത് കേരള ഇസ്ലാമിക് ഗ്രൂപ് ഫഹാഹീൽ അബൂഹലീഫ ഏരിയകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മർഹബൻ യാ റമദാൻ പഠന സംഗമം വെള്ളിയാഴ്ച മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 1.30ന് തുടങ്ങുന്ന സമ്മേളനം കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ഷരീഫ് ഉദ്ഘാടനം ചെയ്യും. പണ്ഡിതനും പ്രഭാഷകനും ഇത്തിഹാദുൽ ഉലമ സംസ്ഥാന സമിതി അംഗവുമായ വി.പി. ഷൗക്കത്ത്അലി മുഖ്യപ്രഭാഷണം നടത്തും.
കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് സാബിഖ് യൂസുഫ്, അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത്, പി. സമീർ മുഹമ്മദ്, എം.ഐ. മുഹമ്മദ് നസീം എന്നിവരും വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുക്കും.

