കെ.ഐ.ജി സിറ്റി ഏരിയ മർഹബൻ യാ റമദാൻ സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി സിറ്റി ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സിറ്റി ഏരിയ പുണ്യ റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി 'മർഹബൻ യാ റമദാൻ' പരിപാടി സംഘടിപ്പിച്ചു. കെ.ഐ.ജി പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ തുവ്വൂർ 'പുണ്യ റമദാനെ വരവേൽക്കാം' തലക്കെട്ടിൽ പഠനക്ലാസ് നടത്തി. വ്രതാനുഷ്ഠാനത്തിലൂടെ മനസ്സും ശരീരവും പൂർണമായും ഏകനായ രക്ഷിതാവിൽ സമർപ്പിച്ച് ഓരോ നിമിഷവും ജീവസ്സുറ്റതാക്കിമാറ്റണമെന്ന് അദ്ദേഹം ഉണർത്തി.
ജീവിതവിശുദ്ധിയും ആത്മസംസ്കരണവും കൈവരിക്കാനുള്ള അസുലഭാവസരമാണിതെന്നും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് യൂസുഫ് ദാറുസ്സലാം അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഖിറാഅത്ത് നടത്തി. ആരിഫലി സ്വാഗതവും ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

