‘മാർഗദർശി’ പൊതുസമ്മേളനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ‘മാർഗദർശി’ പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കെ.ഐ.ജി സംഘടിപ്പിക്കുന്ന പൊതു സമ്മേളനം വെള്ളിയാഴ്ച മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ. വൈകീട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് `ഇസ് ലാമോഫോബിയയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടിൽ പ്രഭാഷണം നടത്തും. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ സംസാരിക്കും.
കുവൈത്തിലെ വിവിധ രംഗത്തുള്ളവരും പത്താം വാർഷിക പരിപാടിയിൽ സംബന്ധിക്കും. ഫൈസൽ മഞ്ചേരിയേയും പ്രഭാഷണത്തിനു സാങ്കേതിക സഹായം നൽകുന്നവരെയും പരിപാടിയിൽ ആദരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫൈസൽ മഞ്ചേരിയുടെ നേതൃത്വത്തിൽ ഖുർആൻ, പ്രവാചക ജീവിതം, ഇസ് ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിവരുന്ന പ്രഭാഷണമാണ് ‘മാർഗദർശി’ പരമ്പരയിലൂടെ സംപ്രേഷണം ചെയ്യുന്നത്. പത്ത് വർഷത്തിനുള്ളിൽ സമൂഹ മാധ്യങ്ങളിലൂടെ നിരവധി പേരാണ് ഇവ കേട്ടത്.

