പൽപക് വനിത വേദി ദേശീയ യുവജന ദിനം ആഘോഷിച്ചു
text_fieldsപൽപക് വനിത വേദി ദേശീയ യുവജന ദിനാഘോഷത്തിൽ നയതന്ത്ര വിദഗ്ധൻ ടി.പി. ശ്രീനിവാസൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് വനിത വേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികാഘോഷ ഭാഗമായി ദേശീയ യുവജനദിനാഘോഷം സംഘടിപ്പിച്ചു. ഓൺലൈൻ പരിപാടിയിൽ നയതന്ത്ര വിദഗ്ധൻ ടി.പി. ശ്രീനിവാസൻ മുഖ്യാതിഥിയായി. യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തിൽ ഉദ്ദീപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആമുഖ പ്രഭാഷണം നടത്തി.
പൽപക് മുഖ്യരക്ഷാധികാരി പി.എൻ. കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പൽപക് പ്രസിഡൻറ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. വനിത വേദി ജനറൽ കൺവീനർ അഡ്വ. ഐശ്വര്യ രാജേഷ് സ്വാഗതം പറഞ്ഞു. പൽപക് ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ട്രഷറർ പ്രേംരാജ് എന്നിവർ സംസാരിച്ചു. വനിത വേദി ഏരിയ കൺവീനർ ദൃശ്യ പ്രസാദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

