Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വകാര്യമേഖലയിൽ നിരവധി...

സ്വകാര്യമേഖലയിൽ നിരവധി ജോലി ഒഴിവുകൾ

text_fields
bookmark_border
സ്വകാര്യമേഖലയിൽ നിരവധി ജോലി ഒഴിവുകൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വദേശിവത്​കരണവും കോവിഡ്​ പ്രതിസന്ധിയും ജോലി നഷ്​ടപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്ത്​ സ്വകാര്യമേഖലയിൽ നിരവധി ജോലി ഒഴിവുകൾ. പുതിയ വിസകൾ അനുവദിച്ചു തുടങ്ങാത്തതും അവധിക്ക്​ നാട്ടിൽ പോയ നിരവധിപേർക്ക്​ തിരിച്ചുവരാൻ കഴിയാത്തതും ജോലി ഒഴിവിന്​ കാരണമായിട്ടുണ്ട്​.

ഇടത്തരം തസ്​തികകളിലാണ്​ കൂടുതൽ ഒഴിവുള്ളത്​. നിലവിൽ കുവൈത്തിലുള്ള, ​വിസ മാറ്റാൻ കഴിയുന്നവർക്ക്​ ധാരാളം അവസരമുണ്ട്​. നേരത്തേ കോവിഡ്​ പ്രതിസന്ധി മൂർച്ഛിച്ച സമയത്ത്​ ജീവനക്കാരെ വെട്ടിച്ചുരുക്കിയ പല സ്ഥാപനങ്ങളും ഇപ്പോൾ ആളെ തിരയുകയാണ്​. വിപണി പതിയെ ഉണർന്നുവരുന്നതി​െൻറ ലക്ഷണമായി ഇതിനെ കാണാം​. കോവിഡ്​ പ്രതിസന്ധി വിപണിയിൽ ആഘാതം സൃഷ്​ടിച്ചിട്ടുണ്ടെന്നത്​ യാഥാർഥ്യമാണ്​.

വിദേശികളിൽ നല്ലൊരു ശതമാനം നാട്ടിൽ പോയതും ആളുകൾ അത്യാവശ്യത്തിന്​ മാത്രം പുറത്തിറങ്ങുന്നതുമാണ്​ ഇതിന്​ കാരണം. നാട്ടിലുള്ളവർ തിരിച്ചെത്തി തുടങ്ങുകയും കുവൈത്തിൽനിന്ന്​ പ്രവാസികൾ സുഗമമായി അവധിയിൽ പോവുന്ന സ്ഥിതിയുണ്ടാവുകയും ചെയ്​താൽ സാമ്പത്തിക വ്യവസ്ഥയുടെ ചലനം വേഗത്തിലാവും.

ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ അധികൃതർ നടത്തുന്നു. അടുത്തമാസം വിമാന സർവിസ്​ നിയന്ത്രണങ്ങൾ നീക്കുമെന്നാണ്​ പ്രതീക്ഷ. ഗാർഹികത്തൊഴിലാളികളുടെ ക്ഷാമവും വ്യാപകമാണ്​. ഇത്​ മുതലാക്കി ഗാർഹിക തൊഴിലാളികളെ കരിഞ്ചന്തയിൽ കൈമാറുന്നുണ്ട്​.

ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ വിലക്ക്​ നിലവിലുള്ളതാണ്​ ക്ഷാമം രൂക്ഷമാവാൻ കാരണം. കുവൈത്തിലുള്ള ഗാർഹിക തൊഴിലാളികളിൽ അധികവും ഇൗ രാജ്യക്കാരാണ്​. പുതുതായി വിസ അനുവദിച്ചു തുടങ്ങിയിട്ടുമില്ല. നിലവിലെ ഗാർഹിക തൊഴിലാളികളിൽ 40 ശതമാനം കരാർ കാലാവധി കഴിയാറായി. അവരിൽ പലരും തിരിച്ചുപോവാൻ ആവശ്യപ്പെടുന്നുണ്ട്​. വിസ ഇഷ്യൂ ചെയ്​തു തുടങ്ങിയാലും ക്ഷാമം നേരിടുമെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private sectorjob vacancies
Next Story