Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​...

മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യ​ൽ കു​വൈ​ത്തി​നെ സ​ഹാ​യി​ക്കു​മെ​ന്ന് അ​മേ​രി​ക്ക

text_fields
bookmark_border
മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യ​ൽ കു​വൈ​ത്തി​നെ സ​ഹാ​യി​ക്കു​മെ​ന്ന് അ​മേ​രി​ക്ക
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​നു​ഷ്യ​ക്ക​ട​ത്തും വി​സ​ക്ക​ച്ച​വ​ട​വും പൂ​ർ​ണ​മാ​യി ത​ട​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് കു​വൈ​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക. കു​വൈ​ത്തി​ൽ തൊ​ഴി​ൽ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​ക​ളാ​യ വി​ദേ​ശി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ മ​നു​ഷ്യ​ക്ക​ട​ത്ത് പ്ര​തി​രോ​ധ കാ​ര്യാ​ല​യം ഉ​പ​മേ​ധാ​വി ജോ​യ​ൽ മെ​യ്​​ബെ​റി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​നു​ഷ്യ​ക്ക​ച്ച​വ​ടം, തൊ​ഴി​ൽ​പീ​ഡ​നം ഉ​ൾ​പ്പെ​ടെ വി​ദേ​ശി​ക​ൾ​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും കു​വൈ​ത്ത് ഇ​നി​യും മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ട്.
അ​തി​നു​വേ​ണ്ടി​യു​ള്ള ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ളും സാ​ങ്കേ​തി​ക സ​ഹാ​യ​വും അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാം. തൊ​ഴി​ലി​ടം വി​ട്ടോ​ടേ​ണ്ടി​വ​രു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്രം സ്​​ഥാ​പി​ച്ച​തി​ലും അ​ത് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ലും കു​വൈ​ത്തി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ജ​ലീ​ബി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ജോ​യ​ൽ മെ​യ്​​ബെ​റി ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യും അ​ന്തേ​വാ​സി​ക​ളു​മാ​യും സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsmanushyakadath
News Summary - manushyakadath-kuwait-kuwait news
Next Story