ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മാൻപവർ അതോറിറ്റി പരിശോധന
text_fieldsഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മാൻപവർ അതോറിറ്റി ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം) പരിശോധന.ഡയറക്ടർ ജനറൽ എഞ്ചിനീയർ റബാബ് അൽ ഒസൈമിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 37 ഇൻസ്പെക്ടർമാർ പങ്കെടുത്തു. 44 ലംഘനങ്ങൾ രേഖപ്പെടുത്തി.തൊഴിൽവിപണിയെ നിയന്ത്രിക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കൽ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് പരിശോധനയെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളുടെ സംരക്ഷണം, സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കൽ, നിയമങ്ങൾ പാലിക്കുന്നതിന്റെ തോത് ഉയർത്തുക, നിയമലംഘനങ്ങൾ കുറക്കുക, തൊഴിൽ ബന്ധങ്ങളിൽ നീതിയുടെയും സന്തുലിതാവസ്ഥയുടെയും തത്വങ്ങൾ സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യം.
പ്രത്യേക പരിശോധനാസംഘങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളിൽ അതോറിറ്റി നടപ്പാക്കുന്ന സമഗ്രമായ മേൽനോട്ട പദ്ധതിയുടെ ഭാഗമാണ് പരിശോധന. ഇത്തരം പരിശോധനകൾ തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

