Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​നോ​ജ് കു​മാ​ർ...

മ​നോ​ജ് കു​മാ​ർ കാ​പ്പാ​ടി​ന്റെ 'അ​ബ്ദ​ല്ലി'​പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
മ​നോ​ജ് കു​മാ​ർ കാ​പ്പാ​ടി​ന്റെ അ​ബ്ദ​ല്ലി​പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

മ​നോ​ജ് കു​മാ​ർ കാ​പ്പാ​ടി​ന്റെ ‘അ​ബ്ദ​ല്ലി’​എ​ന്ന നോ​വ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, റ​ഹൂ​ഫ് മ​ഷ്ഹൂ​റി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മ​നോ​ജ് കു​മാ​ർ കാ​പ്പാ​ടി​ന്റെ അ​ബ്ദ​ല്ലി എ​ന്ന നോ​വ​ലി​ന്റെ പ്ര​കാ​ശ​നം ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഹാ​ളി​ൽ ന​ട​ന്നു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, റ​ഹൂ​ഫ് മ​ഷ്ഹൂ​റി​നു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ഹാ​ബ് തൊ​ണ്ടി​യി​ൽ പു​സ്ത​കം അ​വ​ലോ​ക​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഹ​മീ​ദ് കേ​ളോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, പി.​വി. ന​ജീ​ബ്, അ​സീ​സ് തി​ക്കോ​ടി, മു​നീ​ർ അ​ഹ​മ്മ​ദ്, ഷൈ​ജി​ത്ത്, സാ​ജി​ദ ന​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​നോ​ജ് കു​മാ​ർ കാ​പ്പാ​ട് 'അ​ബ്ദ​ല്ലി'​എ​ന്ന ത​ന്റെ പു​സ്ത​ക​ത്തെ കു​റി​ച്ചും അ​തു​ണ്ടാ​യ നാ​ൾ​വ​ഴി​ക​ളെ കു​റി​ച്ചും സം​സാ​രി​ച്ചു.

മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ബാ​ന​റി​ൽ നി​ർ​മി​ച്ച 'ഡോ​റ'​എ​ന്ന ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ൻ മ​നോ​ജ് കു​മാ​ർ കാ​പ്പാ​ട്, മു​ഖ്യ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച യാ​റ മെ​ഹ​റി​ഷ് ജാ​വേ​ദ്, കാ​മ​റ കൈ​കാ​ര്യം​ചെ​യ്ത സ​നു കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ ശി​വ​കു​മാ​ർ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ഉ​ള്ള്യേ​രി, ജി​നീ​ഷ് നാ​രാ​യ​ണ​ൻ, മു​സ്ത​ഫ മൈ​ത്രി, സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ക്‌​ബ​ർ ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manoj Kumar Kapad'Abdalli' released
News Summary - Manoj Kumar Kapad's 'Abdalli' released
Next Story