മഞ്ഞപ്പട ഫുട്ബാൾ ടൂർണമെന്റ് ട്രോഫി പ്രകാശനവും ടീം ഡ്രോയും
text_fieldsമഞ്ഞപ്പട ഫുട്ബാൾ ടൂർണമെന്റ് ട്രോഫി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മഞ്ഞപ്പട ഫുട്ബാൾ ടൂർണമെന്റ് ട്രോഫി പ്രകാശനവും, ടീം ഡ്രോയും നടന്നു. ഈ മാസം 25ന് രണ്ടു മുതൽ പി.എ.എസ് സബാഹിയ ഫുട്ബാൾ മൈതാനത്താണ് ചാമ്പ്യൻഷിപ്. അണ്ടർ-15, അണ്ടർ-18 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
പ്രസിഡന്റ് ജംഷീദ് അയ്ദീദ്, സെക്രട്ടറി ലിജോയ് കോശി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജെറിൽ കുരിയൻ, സുബിൻ മാത്യു എന്നിവർ സംസാരിച്ചു. ട്രഷറർ മനു മോനച്ചൻ നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ടെൻസൺ, ബെജു, പീറ്റർ, വിനയ് എന്നിവർ നേതൃത്വം നൽകി. ഡോ. മെർലീൻ ലിജോ പരിപാടി ഏകോപിപ്പിച്ചു.
മത്സരങ്ങൾക്കിടെ കാണികൾക്കായി രസകരമായ മത്സരങ്ങളും ആവേശകരമായ സമ്മാനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ടെന്ന് ടൂർണമെന്റ് സംഘാടകർ അറിയിച്ചു.

