മാണിയൂർ അഹമ്മദ് മുസ്ലിയാർ അനുശോചനം
text_fieldsമാണിയൂർ അഹമ്മദ് മുസ്ലിയാർ അനുശോചന യോഗത്തിൽ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ അനുശോചനവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന സദസ്സിൽ കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷതവഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ഉസ്മാൻ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. സിറാജ് എരഞ്ഞിക്കൽ, കെ. ബഷീർ, ഇബ്രാഹിം കുന്നിൽ, ശംസുദ്ദീൻ യമാനി, അബ്ദുൽറശീദ് മസ്താൻ, ശാക്കിർ മുസ്ലിയാർ, അബ്ദുൽ റഹീം ഹസനി, മഹമൂദ് ഹാജി, തസ്ലീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

