Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാണിയൂർ അഹമ്മദ് മൗലവി...

മാണിയൂർ അഹമ്മദ് മൗലവി അനുസ്മരണവും പ്രാർഥനാ സംഗമവും

text_fields
bookmark_border
മാണിയൂർ അഹമ്മദ് മൗലവി അനുസ്മരണവും പ്രാർഥനാ സംഗമവും
cancel
camera_alt

മാണിയൂർ അഹമ്മദ് മൗലവി അനുസ്മരണ സംഗമത്തിൽ ശാഹുൽ ഹമീദ് തങ്ങൾ

സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി ആഭിമുഖ്യത്തിൽ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവി അനുസ്മരണവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചടങ്ങ് കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി ചെയർമാൻ ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബഷീർ അധ്യക്ഷത വഹിച്ചു.

ഇഖ്ബാൽ മാവിലാടം അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ ഹക്കീം മൗലവി പെരുമ്പട്ട, കെ.കെ.അബ്ദുല്ലത്തീഫ് മൗലവി, യു.പി. ഫിറോസ് എന്നിവർ സംസാരിച്ചു. കെ.മുഹമ്മദ് കുഞ്ഞി, സി.കെ.ഷബീർ, എം.ടി.പി.ഇഖ്ബാൽ, പി.പി.ഷംസുദ്ദീൻ, കെ.പി.ഷറഫലി എന്നിവർ നേതൃത്വം നൽകി.

അബ്ദുൽ ഹക്കീം അൽ ഹസനി ഖിറാഅത്ത് നടത്തി. കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, സെക്രട്ടറി എം.മഹറൂഫ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Maniyoor Ahmed Moulavi Memorial and Prayer Meeting
Next Story