‘മണിപ്പൂരിൽ നടക്കുന്നത് കിരാതമായ നരനായാട്ട്’
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: മണിപ്പൂരിൽ നടക്കുന്ന വംശീയ ആക്രമണങ്ങൾ നരനായാട്ടാണെന്ന് പ്രവാസി വെൽഫെയർ തൃശൂർ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മൂന്നു മാസത്തോളമായി നടക്കുന്ന ക്രൂരകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത കേന്ദ്ര സംസ്ഥാന സർക്കാറുകൾ രാജ്യത്തിന് അപമാനമാണ്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും സർവസ്വവും നഷ്ടപ്പെട്ട മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരെ ചേർത്തുപിടിക്കണം. ജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വിതച്ച് പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളെ അധികാരം ഉപയോഗപ്പെടുത്തി കൊന്നൊടുക്കുന്ന സംഘ്പരിവാർ നീചകൃത്യങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളും രംഗത്തുവരണമെന്നും പ്രസ്താവന അഭ്യർഥിച്ചു.

