ജഹ്റ റിസർവിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചു
text_fieldsജഹ്റ റിസർവിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് ഹരിത പ്രദേശങ്ങൾ വർധിപ്പിക്കൽ, കാലാവസ്ഥ വ്യതിയാനങ്ങൾ പരിഹരിക്കൽ എന്നിവയുടെ ഭാഗമായി ജഹ്റ റിസർവിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ബോധവത്കരണ കാമ്പയിനുകളുടെ ഭാഗമായി കൂടിയാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി പരിപാടി സംഘടിപ്പിച്ചത്.
1000 കണ്ടൽ ചെടി തൈകളാണ് പ്രദേശത്ത് നട്ടുപിടിപ്പിച്ചതെന്ന് അതോറിറ്റിയിലെ സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ പറഞ്ഞു. യൂത്ത് അതോറിറ്റി, പരിസ്ഥിതി, പുനരുപയോഗ ഊർജ പദ്ധതികൾക്കുള്ള ഇൻകുബേറ്റർ, സന്നദ്ധ സംഘങ്ങൾ എന്നിവയുടെ പങ്കാളിത്തം പദ്ധതിക്കുണ്ടായി.

