70 ലധികം ആഗോള ഇനങ്ങൾ
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ ‘മാംഗോ മാനിയ’ പ്രമോഷൻ അബ്ദുല്ല അൽ മത്രൂദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രുചിയും വൈവിദ്ധ്യവുമായ മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ക്ക് തുടക്കം. ഇന്ത്യയടക്കം ഒരു ഡസനോളം രാജ്യങ്ങളിൽ നിന്നുള്ള വലുതും ചെറുതുമായ ഏകദേശം 70 ലധികം ഇനം മാമ്പഴങ്ങൾ മേളയുടെ ഭാഗമാണ്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘മാംഗോ മാനിയ’ ഖുറൈൻ ഔട്ട്ലറ്റിൽ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രശസ്ത കുവൈത്ത് ഫുഡ് ഇൻഫ്ലുവൻസറും അറബി ഭക്ഷണ രംഗത്ത് ശ്രദ്ധയനുമായ അബ്ദുല്ല അൽ മത്രൂദ് ഉദ്ഘാടനം ചെയ്തു.
ലുലുവിലെ മാമ്പഴ പ്രദർശനം
ഈ വർഷത്തെ മാംഗോ മാനിയയുടെ ഏറ്റവും ശ്രദ്ധേയം മിയാസാക്കി ഇന്ത്യ മാമ്പഴത്തിന്റെ അരങ്ങേറ്റമാണ്. ലോകത്തിലെ ഏറ്റവും സമ്പുഷ്ടവും അപൂർവവുമായ മാമ്പഴങ്ങളിൽ ഒന്നായി അറിയപ്പെടുന്ന മിയാസാക്കി ജപ്പാനിൽ നിന്നുള്ളതാണ്. ഇപ്പോൾ ഇന്ത്യയിൽ ഇത് കൂടുതലായി വളരുന്നുണ്ട്. ഈ പ്രീമിയം ഇനം പ്രമോഷൻ കാലയളവിൽ ലുലു ഖുറൈൻ ഔട്ട്ലറ്റിൽ ലഭ്യമാകും. അൽഫോൻസോ, ബദാമി, മല്ലിക, തോതാപുരി, രാജപുരി തുടങ്ങിയ പ്രശസ്ത ഇനങ്ങളും, മികച്ച യെമൻ ഗാൽപത്തൂർ പോലുള്ള മാമ്പഴങ്ങൾക്കും ആകർഷകമായ കിഴിവുകളിൽ ഒരുക്കിയിട്ടുണ്ട്.
ജ്യൂസുകൾ, സ്മൂത്തികൾ, ഹൽവ, പായസം, സലാഡുകൾ, കറികൾ, അച്ചാറുകൾ, മാമ്പഴ മൗസ് കേക്കുകൾ, ട്രൈഫിലുകൾ, തുടങ്ങി മധുരപലഹാരങ്ങൾ ഉൾപ്പെടെ മാമ്പഴം കൊണ്ടുള്ള ഉൽപന്നങ്ങളുടെയും വിഭവങ്ങളുടെയും വിപുലമായ ശ്രേണിയും മാംഗോ മാനിയയുടെ പ്രത്യേകതയാണ്. മാമ്പഴ പ്രമേയമുള്ള കട്ടൗട്ടുകൾ, സെൽഫി ബൂത്ത്, പ്രത്യേകം ക്യൂറേറ്റ് ചെയ്ത അലങ്കാര ഇൻസ്റ്റലേഷനുകൾ എന്നിവയും പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

