മാംഗോ ഹൈപ്പർ ‘ഷോപ് ആൻഡ് വിൻ’വിജയികളെ പ്രഖ്യാപിച്ചു
text_fieldsമാംഗോ ഹൈപ്പർ ‘ഷോപ് ആൻഡ് വിൻ’ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ റീട്ടെയിൽ ആൻഡ് ഹോൾെസയിൽ വ്യാപാര രംഗത്തെ പ്രമുഖ ഗ്രൂപ്പായ മാംഗോ ഹൈപ്പർ ‘ഷോപ് ആൻഡ് വിൻ’ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ബ്രാഞ്ചുകളിലായി നടന്ന നറുക്കെടുപ്പുകളിൽ വിജയിച്ചവർക്ക് സ്വർണ നാണയങ്ങളും മറ്റു ആകർഷകമായ നിരവധി സമ്മാനങ്ങളും ലഭിച്ചു.
മാംഗോ ഓപറേഷൻ മാനേജർ മുഹമ്മദ് അലി, ജനറൽ മാനേജർ അനസ് അബൂബക്കർ, ഡയറക്ടർ മൻസൂർ മൂസ്സ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പുതുവർഷ ആഘോഷ ഭാഗമായി എല്ലാ ഉൽപന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ മാംഗോ ഹൈപ്പറിൽ ലഭ്യമാണ്. വരുന്ന നറുക്കെടുപ്പിൽ ഉപഭോക്താക്കൾക്ക് ആഗ്രഹിക്കുന്ന ആകർഷകമായ സമ്മാനങ്ങൾ ഒരുക്കുമെന്നും ചെയർമാനും മാനേജിങ് ഡയറക്റുമായ റഫീഖ് അഹ്മദ് വ്യക്തമാക്കി.

