മാംഗോ ഹൈപ്പർ ഷുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്നു
text_fieldsമാംഗോ ഹൈപ്പർ ഷുവൈഖ് ബ്രാഞ്ച് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നംഷാൻ സഊദ് നംഷാൻ അൽ
നംഷാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റായ മാംഗോ ഹൈപ്പർ ഷുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്നു. വിശാലമായ സൗകര്യത്തോടെയാണ് പുതിയ ബ്രാഞ്ച്. നംഷാൻ സഊദ് നംഷാൻ അൽ നംഷാൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ്, ഡയറക്ടർ ഫൈസൽ എടപ്പള്ളി, മാനേജർമാരായ അനസ് അബൂബക്കർ, മൻസൂർ മൂസ, വിവിധ സംഘടന പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മാംഗോ ഹൈപ്പറിന്റെ കുവൈത്തിലെ ഏഴാമത്തെ ബ്രാഞ്ചാണിത്.
ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ തയാറാക്കിയ മാംഗോ ഹൈപ്പർ ഹോൾസെയിൽ, റിട്ടെയിൽ സൗകര്യത്തോടെയാണ് ഒരുക്കിയതെന്ന് മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ് പറഞ്ഞു. അടുത്ത ബ്രാഞ്ച് അടുത്ത മാസം മെഹബൂലയിൽ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാംഗോ ഹൈപ്പർ ഷുവൈഖ് ബ്രാഞ്ച്
മാംഗോ ഹൈപ്പറിന്റെ പ്രധാന പ്രത്യേകതയായ ഹോൾസെയിൽ, റീട്ടെയിൽ നിരക്കിൽ ഷുവൈഖിലെ ബ്രാഞ്ചിൽ നിന്നും സാധനങ്ങൾ വാങ്ങാം. സ്റ്റേഷനറി, വെജിറ്റബിൾ, മാംസം, ഭക്ഷണ ഇനങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, പലചരക്ക് തുടങ്ങി ആവശ്യമായ എല്ലാ വസ്തുക്കളുടെയും വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഭാഗമായി എല്ലാ ഇനങ്ങൾക്കും പ്രത്യേക പ്രമോഷനും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു നിലകളിലായി ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ വിശാലമായ സൗകര്യത്തോടെയാണ് പുതിയ ബ്രാഞ്ച് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരഞ്ഞെടുക്കാൻ ഇത് വലിയ സൗകര്യം ഒരുക്കുന്നു.

