Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൻഗഫ് തീപിടിത്തം; പ്രതികൾക്ക് ജാമ്യം
text_fieldsbookmark_border
കുവൈത്ത് സിറ്റി: മൻഗഫ് തീപിടിത്ത കേസിലെ പ്രതികൾക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദീനാർ വീതം ജാമ്യത്തിൽ വിട്ടയക്കാൻ ഡിറ്റൻഷൻ റിന്യൂവൽ ജഡ്ജി വിധിച്ചു.
സംഭവത്തിൽ ക്രിമിനൽ ഉദ്ദേശ്യം കണ്ടെത്താത്തതിനാലാണ് ജാമ്യം.അതേസമയം, പബ്ലിക് പ്രോസിക്യൂഷൻ കേസ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ഇൻവെസ്റ്റിഗേഷന് വിട്ടതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു. മലയാളികളടക്കം 49 പേർക്ക് തീപിടിത്തത്തിൽ ജീവൻ നഷ്ടമായിരുന്നു.
Next Story

