Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ഏ​ജ​ൻ​സി​ക​ൾ​ക്ക്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ഏ​ജ​ൻ​സി​ക​ൾ​ക്ക്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്​
cancel

കു​വൈ​ത്ത്​ സി​റ്റി: നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യാ​ൽ ഒാ​ഫി​സ്​ പൂ​ട്ടി​ക്കു​മെ ​ന്ന്​ കു​വൈ​ത്തി​ലെ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മ​െൻറ്​ ഒാ​ഫി​സു​ക​ൾ​ക്ക്​ മാ​ൻ​പ​വ​ർ അ​തോ​ റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി വ​കു​പ്പി​ൽ സ​മ​യ​ത്തി​ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളെ ക​രാ​റി​ൽ പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞ്​ 24 മ​ണി​ക്കൂ​റി​ന​കം എ​ത്തി​ച്ചു​ന​ൽ​കാ​തി​രി​ക്കു​ക, വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ തൊ​ഴി​ലാ​ളി​യെ ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ അ​കാ​ര​ണ​മാ​യി വൈ​കി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കും.


മ​റ്റു​ള്ള​വ​ർ കൊ​ണ്ടു​വ​​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഇ​ട​പാ​ട്​ ന​ട​ത്തു​ക, ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി വ​കു​പ്പി​​െൻറ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ൻ​സി​ക​ളു​മാ​യി ക​രാ​ർ ഒ​പ്പി​ടു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക്​ ആ​റു​മാ​സം ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ര്‍ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന ഏ​ജ​ൻ​സി​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഏ​ജ​ൻ​സി​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പി​ക്ക​ണം. അ​ത​തു രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ളു​ടെ അം​ഗീ​കാ​ര​മു​ള്ള ഏ​ജ​ൻ​സി​ക​ളു​മാ​യി മാ​ത്ര​മേ ക​രാ​റി​ൽ എ​ത്താ​വൂ. ഇൗ ​ക​രാ​റി​​െൻറ പ​ക​ർ​പ്പും ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തി​ലെ കു​വൈ​ത്ത്​ എം​ബ​സി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും ഹാ​ജ​രാ​ക്കാ​ത്ത കു​വൈ​ത്തി​ലെ റി​ക്രൂ​ട്ട്​​മ​െൻറ്​ ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്കി​ന​ൽ​കി​ല്ലെ​ന്നും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsman power authority
News Summary - man power authority-kuwait-gulf news
Next Story