ജ്വല്ലറിയിൽനിന്ന് സ്വർണവളകൾ മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ ജ്വല്ലറിയിൽനിന്ന് സ്വർണ വളകൾ മോഷ്ടിച്ച പ്രതി പിടിയിൽ. വിൽപ്പനക്കാരനെ കബളിപ്പിച്ച് വസ്ത്രത്തിനടിയിൽ പ്രതി വളകൾ ഒളിപ്പിച്ചു കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.നിഖാബ് ധരിച്ച് കടയിൽ കയറിയ പ്രതി നിരവധി ആഭരണങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ വിൽപ്പനക്കാരന് സംശയം തോന്നുകയും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മൂന്നു വളകൾ നഷ്ടപ്പെട്ടതായും കണ്ടെത്തി.
തുടർന്ന് ജ്വല്ലറി മാനേജർ ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ സാൽഹിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ മോഷണം സമ്മതിച്ചു.സ്റ്റോർ മാനേജർ വിഡിയോ തെളിവുകളും ഹാജരാക്കി. കൂടുതൽ അന്വേഷണത്തിൽ മിഷ്റഫിലെ ഒരു ഷോറൂമിൽനിന്ന് 200,000 ദീനാർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചതിന് ഹവല്ലി ഡിറ്റക്ടീവുകൾ മറ്റൊരു സ്ത്രീയോടൊപ്പം പ്രതിയെ പിടികൂടിയിരുന്നതായി തെളിഞ്ഞു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി മറ്റൊരു കേസിൽ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

