Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളും കണക്കുകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. രാജ്യത്ത് ആയിരത്തിലധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ഇയാൾ വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.

ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇറാനോട് അനുഭാവം പുലർത്തുന്ന വ്യക്തികൾക്ക് പൊതുമാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിടിയിലായ ആൾ പ്രസ്താവനകളും നടത്തിയിരുന്നു. പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വിവരങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടതിന്റെയും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കേണ്ടതിന്റെയും പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഉണർത്തി.

പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെയും സാമൂഹിക സ്ഥിരതയെയും തകർക്കുന്ന കിംവദന്തികളോ തെറ്റായ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Man arrested for spreading false information on social media
Next Story