വ്യാജ വിഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴിയ വ്യാജ വിഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഒരു സ്ത്രീ കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നുവെന്ന പേരില്‍ വ്യാപകമായി വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. വിഡിയോ ശ്രദ്ധയില്‍പെട്ട അധികൃതര്‍ പ്രദേശത്തെ സി.സി.ടി.വി കാമറയുടെ സഹായത്തോടെ ദൃശ്യങ്ങളുടെ വസ്തുത കണ്ടെത്തുകയായിരുന്നു. സ്ത്രീ സ്വന്തം വാഹനമെന്ന് തെറ്റിദ്ധരിച്ചാണ് മറ്റൊരു കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചതെന്നും തെളിഞ്ഞു.
സംശയാസ്പദമായതോ തെറ്റായതോ ആയ വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനുപകരം അധികാരികളെ നേരിട്ട് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. സ്ഥിരീകരിക്കാത്തതോ തെറ്റായതോ ആയ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

