അനധികൃത സൈനിക റാങ്കുകളും ബാഡ്ജുകളും വിറ്റയാൾ അറസ്റ്റിൽ
text_fieldsപിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: പൊലീസ്, ആർമി, നാഷനൽ ഗാർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ സൈനിക റാങ്കുകളും ബാഡ്ജുകളും നിയമവിരുദ്ധമായി വിറ്റതിന് പ്രവാസിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നാഷനൽ ഗാർഡ്, സിവിൽ ഡിഫൻസ്, കസ്റ്റംസ് തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ വലിയ അളവിലുള്ള റാങ്കുകളും ബാഡ്ജുകളുമായാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി.
ദേശീയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതോ അവയുടെ ചിഹ്നങ്ങൾ ദുരുപയോഗം ചെയ്യുന്നതോ ആയ പ്രവൃത്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുനൽകി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെയോ ഹോട്ട്ലൈൻ 112 വഴിയോ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

