വിവാഹ ആഘോഷത്തിനിടെ വാഹനാഭ്യാസം നടത്തിയയാൾ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: വിവാഹ ആഘോഷത്തിനിടെ അപകടകരമായ ഡ്രൈവിങ് നടത്തിയയാൾ അറസ്റ്റിൽ. ഡ്രൈവറുടെ അഭ്യാസപ്രകടനത്തിന്റെ വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിയെ സബാഹ് അൽനാസർ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് സെൻട്രൽ ജയിലിലേക്കും കൊണ്ടുപോയി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനും പൊതു സ്വത്തിന് നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തത്. റോഡ് സുരക്ഷ വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടർശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

