തെറ്റായ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തയാൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മഹ്ബൂല പ്രദേശത്തെ റെസിഡൻഷ്യൽ ടവറുകൾ ലക്ഷ്യമിടുന്നതുമായി ബന്ധപ്പെട്ട് തെറ്റായ അവകാശവാദങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയാളെ സുരക്ഷാ അധികാരികൾ പിടികൂടി.
ഉയരവും വിലകൂടിയതുമായ ടവറുകൾ ലക്ഷ്യമിടുന്നതിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുന്ന ക്ലിപ്പ് ശ്രദ്ധയിൽപെട്ട അധികാരികൾ അന്വേഷണത്തിനൊടുവിൽ ക്ലിപ്പിന്റെ പ്രസാധകന്റെ ഐഡന്റിറ്റി തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ക്ലിപ്പ് ചിത്രീകരിച്ച് നിരവധി പേർക്ക് അയച്ചതായി അയാൾ സമ്മതിച്ചു. പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതുസുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കുന്നതിന്, കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെയും കർശനമായും ദയയില്ലാതെയും കൈകാര്യം ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

