Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുറോഡിൽ ഓൾ-ടെറൈൻ വെഹിക്കിൾ ഓടിച്ചയാൾ പിടിയിൽ

text_fields
bookmark_border
ഓൾ-ടെറൈൻ വെഹിക്കിളുകൾക്ക് പൊതു നിരത്തുകളിൽ നിയന്ത്രണമുണ്ട്
പൊതുറോഡിൽ ഓൾ-ടെറൈൻ വെഹിക്കിൾ ഓടിച്ചയാൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: പൊതുറോഡിൽ ഓൾ-ടെറൈൻ വെഹിക്കിൾ ഓടിച്ച പൗരൻ പിടിയിൽ. റോഡുകളിലെ സുരക്ഷാ പരിശോധനക്കിടെയാണ് ട്രാഫിക് ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തിയത്. വാഹനം കണ്ടുകെട്ടി പ്രതിയെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.

ഇത്തരം ലംഘനങ്ങൾക്ക് 150 ദീനാര്‍ പിഴയാണ് ചുമത്തുന്നത്. കേസ് കോടതിയിലെത്തിയാൽ പരമാവധി മൂന്ന് വർഷം തടവും ആയിരം ദിനാർ പിഴയും ലഭിക്കാം. ദുഷ്‌കരമായ ഭൂപ്രകൃതികളിൽ (മണൽ, ചെളി, പാറക്കെട്ടുകൾ, മഞ്ഞ്) ഓടിക്കുന്ന ചെറുവാഹനങ്ങളെയാണ് ഓൾ-ടെറൈൻ വെഹിക്കിൾ. ഇവക്ക് പൊതു നിരത്തുകളിൽ നിയന്ത്രണമുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ പരിശോധന തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for driving all-terrain vehicle on public road
Next Story