എം.എ.എം.ഒ മുക്കം കുവൈത്ത് അലുമ്നി രൂപവത്കരിച്ചു
text_fieldsമുഹമ്മദ് കീലത്ത്, കെ.പി.എ. റഹ്മാൻ, ടി.കെ. അസീസ്
കുവൈത്ത് സിറ്റി: മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് കോളജ് മുക്കം (എം.എ.എം.ഒ) പൂര്‍വ വിദ്യാർഥി അസോസിയേഷന് കുവൈത്ത് ചാപ്റ്റർ രൂപവത്കരിച്ചു. നിലവിൽ ഇന്ത്യക്കു പുറമെ യു.എ.ഇ, ഖത്തര്‍, സൗദി, ഒമാൻ, യു.കെ എന്നിവിടങ്ങളില്‍ കോളജ് ഗ്ലോബൽ അലുമ്നി ചാപ്റ്ററുകൾ ഉണ്ട്. ഇതേ മാതൃകയിലാണ് കുവൈത്തിലും സംഘടന പ്രവർത്തിക്കുക. അലുമ്നിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ പൂര്‍വ വിദ്യാർഥികൾ 95560667,9493 4658 നമ്പറുകളിലോ mamockwt@gmail.com വഴിയോ ബന്ധപ്പെടണം.
കുവൈത്ത് ഭാരവാഹികൾ: മുഹമ്മദ് കീലത്ത് (പ്രസി), കെ.പി.എ. റഹ്മാൻ (ജന.സെക്ര), ടി.കെ. അസീസ് (ട്രഷ), അബ്ദുസ്സലാം മാണിയോത്ത്, എം.കെ. ഹാറൂൺ റഷീദ് (വൈ.പ്രസി), ശൗബിന കെ.ടി, അൻവർ മസൂദ് (സെക്ര), സുഹറാബി, അനസ്, റിയാസ്, ഷരീഫ്, ദാവൂദ്, അഷ്റഫ് കൊടുവള്ളി, മൻസൂർ (എക്സിക്യൂട്ടിവ് കമ്മിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

