സാൽമിയ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ കുറഞ്ഞ നിരക്കിൽ മാമോഗ്രാം, ബി.എം.ഡി സ്കാൻ
text_fieldsകുവൈത്ത് സിറ്റി: കുറഞ്ഞ നിരക്കിൽ മികച്ച ചികിൽസയും പരിശോധനകളും ഒരുക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ മെഡിക്കൽ സെന്റർ, സാൽമിയയിൽ അത്യാധുനിക എ.ഐ 3D മാമോഗ്രാം, ബി.എം.ഡി സ്കാൻ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഉപയോഗപ്പെടുത്താം.
സ്തനാർബുദം ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സ വിജയകരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇതിന് സഹായകമായ ഏറ്റവും നൂതന പരിശോധനകളിലൊന്നാണ് മാമ്മോഗ്രാം. സാൽമിയ സൂപ്പർ മെട്രോയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പരിശോധനയിൽ കൂടുതൽ വ്യക്തതയുള്ള ത്രിമാന ചിത്രങ്ങൾ ലഭ്യമാകുന്നു.
ഇതിലൂടെ പരിശോധനക്ക് കൂടുതൽ കൃത്യത ലഭിക്കുന്നു. രോഗികളുടെ സൗകര്യം മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ പരിശോധനക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും വളരെ കുറവായിരിക്കും.
അസ്ഥികളുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള ബോൺ മിനറൽ ഡെന്സിറ്റി (ബി.എം.ഡി ) സ്കാൻ സേവനവും ഇവിടെ ലഭ്യമാണ്. ഈ പരിശോധന അസ്ഥികളുടെ ബലം, സാന്ദ്രത, ഒടിവുകൾക്കുള്ള സാധ്യത എന്നിവ വിലയിരുത്താൻ സഹായിക്കുന്നു.
വയോജനങ്ങൾ, വിറ്റാമിൻ ഡി കുറവുള്ളവർ, അസ്ഥിവേദന അനുഭവിക്കുന്നവർ, ഒടിവുകൾ സംഭവിക്കുന്നവർ, ദീർഘകാല സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, കുടുംബത്തിൽ ഓസ്റ്റിയോപ്പോറോസിസ് ചരിത്രമുള്ളവർ തുടങ്ങിയവർക്ക് ബി.എം.ഡി സ്കാൻ പ്രാധാന്യമുള്ളതാണ്.
അസ്ഥികളുടെ ബലം കുറയുന്ന അവസ്ഥകൾ നേരത്തേ കണ്ടെത്തി ചികിത്സയും ജീവിതശൈലി മാറ്റങ്ങളും ആരംഭിക്കാൻ ഈ പരിശോധന സഹായകമാകും.
രോഗം വരുന്നതിന് മുമ്പുള്ള കരുതലാണ് ഏറ്റവും മികച്ച ചികിത്സ’ എന്ന സന്ദേശവുമായി, ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി മിതമായ നിരക്കിൽ ഈ സേവനങ്ങൾ ഒരുക്കിയതായി മെട്രോ മാനേജ്‌മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

