‘മാമാങ്കം മലപ്പുറം 2K24’ പോസ്റ്റർ പ്രകാശനം ചെയ്തു
text_fields‘മാമാങ്കം മലപ്പുറം 2K24’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ലുലു മണിഎക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹമ്മദ് ഫസൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ 2024 ഫെബ്രുവരി 23ന് അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടത്തുന്ന മെഗാ സാംസ്കാരിക കലാപരിപാടി ‘മാമാങ്കം മലപ്പുറം 2K24’ പോസ്റ്റർ പ്രകാശനം നടത്തി. ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ലുലു മണിഎക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹമ്മദ് ഫസൽ പോസ്റ്റർ പ്രകാശനം ചെയ്തു.
മെഡ്എക്സ് ഹോസ്പിറ്റൽ പ്രതിനിധി ജുനൈസ് കോയിമ്മ, ഷറഫുദ്ദീൻ കണ്ണേത്, അഭിലാഷ് കളരിക്കൽ, വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, ജോൺ ദേവസ്യ, അനീഷ് കാരാട്ട്, സലിം നിലമ്പൂർ, സിമിയ ബിജു, മറ്റു അഡ്വൈസറി ബോർഡ്, എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി. സംഘാടക സമിതി അംഗങ്ങളായി മുജീബ് കിഴക്കേതലക്കൽ (ജന. കൺ.), വാസുദേവൻ മമ്പാട് (ജന.കോഓഡി.), അനസ് തയ്യിൽ (ജോ.കൺ.), ബിജു ഭാസ്കർ (ജോ. കോഓഡി.) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം ഇല്യാസ് പാഴൂർ നന്ദിയും രേഖപ്പെടുത്തി.