കലയുടെ ആഘോഷമായി ‘മാമാങ്കം’നൃത്ത സംഗീത നിശ
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് വാർഷികാഘോഷം ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർപേഴ്സൺ നസീഹ മുഹമ്മദ് റബീഹ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് വാർഷികാഘോഷം ‘മാമാങ്കം- 2K25’അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ വേദിയിൽ നടന്നു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർപേഴ്സൺ നസീഹ മുഹമ്മദ് റബീഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത്
വാർഷികാഘോഷ സദസ്സ്
ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സംഘടന പ്രവർത്തനം വിവരിച്ചു. മാമാങ്കം ജനറൽ കോഡിനേറ്റർ വാസുദേവൻ മമ്പാട്, മുഖ്യരക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്ത്, ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ്, മാക്ക് കിഡ്സ് പ്രസിഡന്റ് ദീത്യ സുദീപ് എന്നിവർ സംസാരിച്ചു. മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ സ്വാഗതവും ട്രഷറർ പ്രജിത്ത് മേനോൻ നന്ദിയും പറഞ്ഞു.
സുനിൽ പാറകപ്പാടത്ത്,അൽ നാസർ ഗ്രൂപ്പ് സി.ഇ.ഒ യുസഫ് ഫൈസൽ അൽ റഷീദ് എന്നിവർ വിശിഷ്ടാതിഥികളായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ വി.പി. മുഹമ്മദലി, ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് മുസ്തഫ കാരി, ക്വാളിറ്റി ഫുഡ് സ്റ്റഫ്സ് ചെയർമാൻ മുസ്തഫ ഉണ്ണിയാലുക്കൽ, ദഹലിയ ഗ്രൂപ് ചെയർമാൻ ഡോ. അബ്ദുല്ല ഹംസ, കെ.ടി. തോമസ്, സിമിയ ബിജു, അഷ്റഫ് ചൂരോട്ട്, അഡ്വ. ജസീന ബഷീർ, അഭിലാഷ് കളരിക്കൽ, കെ.ടി. മുജീബ്, മാർട്ടിൻ ജോസഫ്, റാഫി ആലിക്കൽ, അഫ്സൽ ഖാൻ എന്നിവർ സന്നിഹിതരായി. മാമാങ്കം സുവനീർ കൺവീനർ ഇല്ല്യാസ് പാഴൂരിൽ നിന്ന് നസീഹ മുഹമ്മദ് റബീഹ് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
ഡോ. അബ്ദുല്ല ഹംസ, ഡോ. സലിം കുണ്ടുങ്ങൽ, ഷമേജ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡും ജീവ ജിഗ്ഗുവിന് ഗാന പ്രതിഭ പുരസ്കാരവും നൽകി. ‘പ്രതീക്ഷ’സഹായനിധി ഉദ്ഘാടനവും നടന്നു. അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും, മ്യൂസിക്കൽ ഷോയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

