23 മെഡിക്കൽ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: പരസ്യങ്ങളിലും ചികിത്സ രീതികളിലും ക്രമക്കേടുകൾ കണ്ടെത്തിയ 23 മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി നിർദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവ ഉൾപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മെഡിക്കൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനങ്ങൾ പരിശോധനാ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ പരസ്യങ്ങളിലെ ചില ഉള്ളടക്കങ്ങൾ പ്രൊഫഷനൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. അവ പ്രൊഫഷനൽ സ്വഭാവത്തേക്കാൾ വാണിജ്യ സ്വഭാവമുള്ളതുമാണെന്നും അറിയിച്ചു. നിയമം ലംഘിക്കുന്ന മെഡിക്കൽ പ്രാക്ടീസുകളും രോഗികളുടെ അവകാശങ്ങളുടെ നിഷേധവും ക്രമക്കേടുകളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

