Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി​റ​ന്ന നാ​ടി​ന്...

പി​റ​ന്ന നാ​ടി​ന് കൈ​ത്താ​ങ്ങു​മാ​യി ലോ​​ക കേ​​ര​​ള​​സ​​ഭ നേ​​തൃ​​സം​​ഗ​​മം

text_fields
bookmark_border
പി​റ​ന്ന നാ​ടി​ന് കൈ​ത്താ​ങ്ങു​മാ​യി  ലോ​​ക കേ​​ര​​ള​​സ​​ഭ  നേ​​തൃ​​സം​​ഗ​​മം
cancel
camera_alt???????????? ???????????????? ???? ?????????? ????????????? ?????? ??.?????.??? ????? ??. ?????? ???????? ??????? ??????????? ????????????

കു​വൈ​ത്ത് സി​റ്റി: ര​​ണ്ടാം വ​​ർ​​ഷ​​വും കേ​ര​ളം പ്ര​​ള​​യ​​ക്കെ​ടു​തി​യെ ​അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന പ​ശ്ചാ​ത്ത​ല​ത്തി​​ൽ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കാ​​പ്പം, സ​​ർ​​ക്കാ​​റി​​നൊ​​പ്പം കൈ​​കോ​​ർ​​ക്കാം എ​​ന്ന ആ​​ഹ്വാ​​ന​​മാ​​യി മാ​​റി ലോ​​ക കേ​​ര​​ള​​സ​​ഭ സം​​ഘ​​ടി​​പ്പി​​ച്ച മ​​ല​​യാ​​ളി നേ​​തൃ​​സം​​ഗ​​മം. 35 സം​​ഘ​​ങ്ങ​​ളി​​ൽ​നി​​ന്നു​​മാ​​യി നൂ​​റി​​ല​​ധി​​കം പ്ര​​തി​​നി​​ധി​​ക​​ൾ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​​ടു​​ത്തു. കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വി​​സ് ക​​മീ​​ഷ​​ൻ അം​​ഗം ഡോ. ​​ജി​​നു സ​​ഖ​​റി​​യ ഉ​​മ്മ​​ൻ ഉ​​ദ്ഘാ​ട​​നം ചെ​​യ്തു. നാ​​ടി​​​െൻറ ന​​ട്ടെ​​ല്ലാ​​യി നി​​ല​നി​​ൽ​​ക്കു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്കു​​ള്ള സം​​ര​​ക്ഷ​​ണം ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​റി​​െൻറ മു​​ൻ​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ പ്ര​​ഥ​​മ സ്ഥാ​ന​​മാ​​ണു​​ള്ള​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​ബ്ബാ​​സി​​യ യു​​നൈ​​റ്റ​​ഡ് ഇ​​ന്ത്യ​​ൻ സ്കൂ​​ളി​​ൽ ചേ​​ർ​​ന്ന സം​​ഗ​​മ​​ത്തി​​ന് ശ്രീം ​ലാ​​ൽ അ​​ധ്യ​​ക്ഷ​​ത വ​ഹി​ച്ചു. ​

എ​​ൻ. അ​​ജി​​ത്കു​​മാ​​ർ കേ​​ര​​ള സ​​ർ​​ക്കാ​​റി​​െൻറ പ്ര​​വാ​​സി​സൗ​​ഹൃ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ വി​​ശ​​ദീ​​ക​​രി​​ച്ചു. 2020ൽ ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ക്കാ​​ൻ പോ​​കു​​ന്ന എ​​ൽ.​കെ.​എ​​സ് മീ​​റ്റി​ങ്ങി​​ലേ​​ക്ക് നി​​ര​​വ​​ധി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു. മു​​ബാ​​റ​​ക് ക​​മ്റോ​​ത്ത് (ജി.​​കെ.​​പി.​​എ), മു​​ഹ​​മ്മ​​ദ്‌ ഫെ​​യ്സ​​ൽ (​ഫി​​മ), സ​​ക്കി​​ർ ഹു​​സൈ​​ൻ (കെ.​​ഐ.​ജി), ​ജ്യോ​​തി ദാ​​സ് (സ്വാ​​ന്ത​​നം), ഐ​​വി അ​​ല​​ക്സ് (ഇ​​ടു​​ക്കി അ​​സോ​​സി​​യേ​​ഷ​​ൻ), സ​​ത്താ​​ർ കു​​ന്നി​​ൽ (ഐ.​എ​​ൻ.​എ​​ൽ), ടി.​​വി. ഹി​​ക്മ​​ത്ത് (ക​​ല), ജേ​​ക്ക​​ബ്ബ് ച​​ണ്ണ​​പ്പേ​​ട്ട, ബ​​ഷീ​​ർ ബാ​​ത്ത, വി.​​ഡി. പൗ​​ലോ​​സ് എ​​ന്നി​​വ​​രാ​​ണ് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ക്രോ​​ഡീ​​ക​​രി​​ച്ചു​കൊ​​ണ്ട് ബാ​​ബു ഫ്രാ​​ൻ​​സി​​സ് സം​​സാ​​രി​​ച്ചു. 101 അം​​ഗ​​ങ്ങ​​ളു​​ള്ള ഫോ​​ളോ​അ​​പ് ക​​മ്മി​​റ്റി രൂ​​പ​വ​ത്​​ക​​രി​​ച്ചു. ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ സാം ​​പൈ​​നും​​മൂ​​ട് സ്വാ​​ഗ​​ത​​വും തോ​​മ​​സ് മാ​​ത്യു ക​​ട​​വി​​ൽ ന​​ന്ദി​​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmallu
News Summary - mallu-kuwait-gulf news
Next Story