മലയാളീസ് മാക്കോ രക്തദാന ക്യാമ്പ്
text_fieldsമലയാളീസ് മാക്കോ സ്പന്ദനം രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലയാളീസ് അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷനും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ട്രാൻസ്ഫൂഷൻ സെൻററിൽ ക്യാമ്പ് മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു.
മലയാളീസ് അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ ജോൺ മാത്യു, വൈ. പ്രസിഡന്റ് ഉത്തമൻ, കൾച്ചറൽ സെക്രട്ടറി സജിനി, ജോ. സെക്ര തുളസിറാണി, പി.ആർ.ഒ വസന്തകുമാരി, ഹനീഫ, ഷാജി, ബി.ഡി.കെ പ്രതിനിധികളായ രാജൻ, പ്രവീൺ, വിനോദ്, മുരളി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി റെജികുമാർ സ്വാഗതവും ട്രഷറർ സൂസൻ ജോസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

