Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി യുവാവ്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി

text_fields
bookmark_border
മലയാളി യുവാവ്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ നിര്യാതനായി. ഫോർട്ട്‌ കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ്‌ ബെന്നിയാണ് (32) മരിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന്‌ ആശുപത്രിയിൽ കാണിച്ച ശേഷം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

തുടർന്ന് കുവൈത്ത് കൊച്ചി വിമാനത്തിൽ യാത്ര തിരിച്ചെങ്കിലും വിമാനത്തിൽ വെച്ച്‌ വീണ്ടും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണപ്പെടുകയിരുന്നു. തുടർന്ന് വിമാനം മുംബൈയിൽ ഇറക്കി. മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്‌.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകാംഗവും, അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ ജീവനക്കാരനുമായിരുന്നു അനൂപ്‌ ബെന്നി. ഭാര്യ: ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali youth dies en route home
Next Story