യു.എൻ പ്രത്യേക സെഷനിൽ അഭിമാനമായി മലയാളി വിദ്യാർഥി
text_fieldsകുവൈത്തിൽ നടന്ന യു.എൻ പ്രത്യേക സെഷനിൽ റീമ ജാഫർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: യുവ ശാസ്ത്രജ്ഞർക്കും പ്രതിഭകൾക്കും ആശയങ്ങൾ പങ്കിടാനുള്ള വേദിയൊരുക്കി. യു.എൻ പൊതുസഭ ശാസ്ത്ര ഉച്ചകോടി-80 ന്റെ പ്രത്യേക സെഷൻ കുവൈത്തിൽ നടന്നു.
യർമൂക്കിലെ ദാർ അൽ അദ്ഹാർ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളികൾക്ക് അഭിമാനമായി കുവൈത്തിലെ റീഡേഴ്സ് ക്ലബ് പ്രസിഡന്റും മലയാളിയുമായ റീമ ജാഫറും ഭാഗമായി.‘സ്മോൾ സ്റ്റെപ്പ്, ബിഗ് ഇംപാക്റ്റ്’ എന്ന തലക്കെട്ടോടെയായിരുന്നു സെഷൻ. പ്രഫ. യാങ് വെങ് (അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, യു.എസ്.എ), ഫാത്തിമ അൽസെൽസെല, സുലൈമാൻ അൽ ഖത്താൻ, യൂസർ അൽ മുതവ, അഹ്മദ് എച്ച്. കമാൽ, ജുമാന ഷെഹബ് എന്നിവരുൾപ്പെടെ കുവൈത്തിൽ നിന്നും വിദേശത്തുനിന്നുമുള്ള പ്രഭാഷകർ പരിപാടിയിൽ പങ്കെടുത്തു.
കുവൈത്തിലെ യു.എൻ പ്രതിനിധികൾ, മുനിസിപ്പൽ കൗൺസിൽ അംഗം ഡോ.ഹസൻ കമാൽ, അമേരിക്കൻ സ്കൂൾ പ്രിൻസിപ്പൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രാദേശിക സർവകലാശാലകളിൽനിന്നുള്ള ബിരുദ വിദ്യാർഥികളും യുവ പ്രഫഷണൽസും പരിപാടിയിൽ പങ്കെടുത്തു.
യു.എന്നിന്റെ എല്ലാ പ്രവർത്തനങ്ങളിലും യുവാക്കൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും യു.എൻ പ്രതിനിധികൾ പറഞ്ഞു. സുസ്ഥിരത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

