Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ഖ് ന​വാഫിന്റെ...

ശൈ​ഖ് ന​വാഫിന്റെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kuwait emir
cancel
camera_alt

ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കെ.​കെ.​എം.​എ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള മു​സ് ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ)​ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. ആ​ധു​നി​ക കു​വൈ​ത്തി​ന്‍റെ ശി​ൽ​പിക​ളി​ലൊ​രാ​ളും വി​ദേ​ശി​ക​ളെ വ​ള​രെ ബ​ഹു​മാ​ന​ത്തോ​ടെ​യും ക​ണ്ട ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു അ​ന്ത​രി​ച്ച അ​മീ​ർ.

ഇ​ന്ത്യ​ക്കാ​രോ​ടും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തോ​ടും പ്ര​ത്യേ​ക അ​ടു​പ്പം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു. അ​മീ​റി​ന്‍റെ വേ​ർ​പാ​ടി​ൽ കു​വൈ​ത്ത് ജ​ന​ത​യോ​ടൊ​പ്പം ദുഃ​ഖ​ത്തി​ൽ പ​ങ്കുചേ​രു​ന്ന​താ​യും കെ.​കെ.​എം.​എ അ​റി​യി​ച്ചു.

കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

സൗ​മ്യ​നും പ്ര​വാ​സി​ക​ളോ​ട് ആ​ദ​ര​വും സ്നേ​ഹ​വും കാ​ണി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​​ഹ് എ​ന്നു ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ശൈ​ഖ് ന​വാ​ഫി​ന്‍റെ നി​ര്യാ​ണം അ​റ​ബ് മേ​ഖ​ല​ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും തീ​രാന​ഷ്ട​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

കു​വൈ​ത്ത് കൊ​ല്ലം ഫ്ര​ണ്ട്‌​സ് ഗ്രൂ​പ്

കു​വൈ​ത്ത് സി​റ്റി: മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ.​കെ.​എ​ഫ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കു​വൈ​ത്ത് ജ​ന​ത​ക്കൊ​പ്പം പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ലും ഒ​രു​പോ​ലെ ശ്ര​ദ്ധന​ൽ​കി​യി​രു​ന്നു അ​മീ​ർ.

ശൈ​ഖ് ന​വാ​ഫ് വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യും മ​ഹാ​നാ​യ നേ​താ​വു​മാ​യി​രു​ന്നു​വെ​ന്നും കു​വൈ​ത്ത് കൊ​ല്ലം ഫ്ര​ണ്ട്‌​സ് ഗ്രൂ​പ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

പൊ​ന്നാ​നി ക​ൾ​ചറ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പൊ​ന്നാ​നി ക​ൾ​ചറ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം അ​നു​ശോ​ച​നം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളോ​ടും പ്ര​ത്യേ​കി​ച്ച് വി​ദേ​ശി​ക​ളോ​ടും അ​തി​ൽ ഇ​ന്ത്യ​ക്കാ​രോ​ടും അ​ദ്ദേ​ഹം വ​ള​രെ സ്നേ​ഹ​ത്തോ​ടെ ആ​യി​രു​ന്നു സ​മീ​പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ഇ​ന്ത്യ​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ എ​ത്തി​ക്കു​ന്ന​തി​ൽ ആ​ദ്യം ത​യാ​റാ​യ രാ​ജ്യ​മാ​ണ് കു​വൈ​ത്ത്.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും രാ​ജ കു​ടും​ബ​ങ്ങ​ൾ​ക്കു​മൊ​പ്പം ദുഃ​ഖ​ത്തി​ൽ പ​ങ്കുചേ​രു​ന്ന​താ​യും പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesKuwait NewsKuwait EmirMalayali Organizations
News Summary - Malayali organizations mourn Sheikh Nawaf's demise
Next Story