കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു.
ആലപ്പുഴ മാവേലിക്കര പുതുക്കളത്ത് ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ (59) ആണു മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മുബാറക് അൽ കബീർ ആശുപത്രിയിൽ ആയിരുന്നു മരണം.
രണ്ടു ദിവസം മുമ്പാണ് കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽ ഷാബ് മെഡിക്കൽ സെൻററിലെ ഹെഡ് നഴ്സ് ആയിരുന്നു. പരേതനായ പി.ടി. ചാക്കോയുടെ ഭാര്യയാണ്.
മക്കൾ: സാറ ടെൺസൺ, തോമസ് ജേക്കബ് (ഇരുവരും കുവൈത്തിൽ). പിതാവ്: മാവേലിക്കര വെട്ടിയാർ എം.. പത്രോസ്.