മലയാളി മംസ് വനിത ദിനാഘോഷം
text_fieldsബി.ഡി.കെയുടെ ഉപഹാരം എം.എം.എം.ഇ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചു മലയാളി മംസ് മിഡിൽ ഈസ്റ്റ് (എം.എം.എം.ഇ) കുവൈത്ത് യൂനിറ്റും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ് സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
എം.എം.എം.ഇ അഡ്മിൻമാരായ അമ്പിളി, അമീറ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആര്യ, രൂപ, പൂജ, രാജൻ തോട്ടത്തിൽ എന്നിവർ ആശംസ നേർന്നു. മാതൃകപരമായ പ്രവർത്തനങ്ങൾക്കും രക്തദാന ക്യാമ്പിന്റെ സംഘാടക മികവിനുമുള്ള അംഗീകാരമായി ബി.ഡി.കെയുടെ ഉപഹാരം ലിനി ജോയിയിൽനിന്ന് എം.എം.എം.ഇ ഭാരവാഹികൾ ഏറ്റുവാങ്ങി.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി എം.എം.എം.ഇ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ‘എംബ്രേസ് ഇക്വിറ്റി’ എന്ന മുദ്രാവാക്യത്തിന്റെ ആശയം ഉൾക്കൊണ്ടാണ് വനിതദിനം രക്തദാനത്തിലൂടെ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി.ഡി.കെ കുവൈത്ത് ഹെൽപ് ലൈൻ നമ്പറായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാം.

