മലയാളി മംസ് മിഡിലീസ്റ്റ് ‘ജൽസ 2K23’ 28ന്
text_fieldsമലയാളി മംസ് മിഡിലീസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: മലയാളി മംസ് മിഡിലീസ്റ്റ് (എം.എം.എം.ഇ) ആറാം വാർഷികം ‘ജൽസ 2K23’ ഏപ്രിൽ 28ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കും. വൈകീട്ട് നാലു മുതൽ 10 വരെ നടക്കുന്ന പരിപാടിയിൽ നടിയും നർത്തകിയുമായ ദുർഗകൃഷ്ണ നയിക്കുന്ന ഡാൻസ് പ്രധാന ആകർഷകമാകും. ദുർഗകൃഷ്ണക്കൊപ്പം പ്രശസ്ത കൊറിയോഗ്രാഫർ ആര്യ ബാലകൃഷ്ണനും സംഘവും വേദിയിലെത്തും.
കേരളത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചെമ്മീൻ മ്യൂസിക്ബാൻഡ് ഒരുക്കുന്ന സംഗീതവിരുന്നും ആട്ടം കലാസമിതി ചെണ്ടകലാകാരന്മാരുടെ ഫ്യൂഷൻ, ഗായകർ സഞ്ജിത് സലാം, ശ്രീലക്ഷ്മി ശങ്കർദേവ്, വിനീത് മോഹൻ എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങിലെത്തും. കീബോർഡ്-സജോജോബ്, ലീഡ് ക്വിയർ-വിജോ ജോബ്, വയലിൻ-നിതിൻ രാജ്, ബാസ് ഗിത്താർ- ഷെൽവിൻ എബ്രഹാം, ഡ്രംസ്- ജിയോ എന്നിവരും പരിപാടിയുടെ മാറ്റുകൂട്ടും.
കുവൈത്തിൽ 2016ൽ രൂപവത്കരിക്കപ്പെട്ട എം.എം.എം.ഇക്ക് നിലവിൽ 2000ത്തിലധികം അംഗങ്ങളുണ്ട്. സ്ത്രീശാക്തീകരണത്തിനും അംഗങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ അമ്പിളി രാഗേഷ് (പ്രസി), അമീറ ഹവാസ് (വൈ. പ്രസി), ആര്യ മണികണ്ഠൻ (പ്രോഗ്രാം ജന. കൺ), ശിൽപ മോഹനൻ (സെക്ര), രമ്യ വേണുഗോപാൽ (മീഡിയ കൺ), സഫിയ സിദ്ദീഖ് (ട്രഷ) എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് 99434245, 51442535, 65737059 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

