പാട്ടും നൃത്തവുമായി ‘മലയാളി മംസ്’ ആഘോഷരാവ്
text_fieldsമലയാളി മംസ് ‘ജൽസ -2025’ മെഗാ പരിപാടിയിൽ ദിൽഷ പ്രസന്നൻ അവതരിപ്പിച്ച നൃത്തം
കുവൈത്ത് സിറ്റി: നൃത്തസംഗീത വിരുന്നും സൗഹൃദങ്ങളുടെ ഒത്തുചേരലുമായി കുവൈത്തിലെ വനിതാ സാംസ്കാരിക കൂട്ടായ്മയായ മലയാളി മംസ് എട്ടാം വാർഷികം. ‘ജൽസ -2025’ എന്ന പേരിൽ നടന്ന മെഗാ പരിപാടി അബ്ബാസിയ ആസ്പയർ സ്കൂളിനെ ആവേശത്തിലാക്കി.
മലയാളി മംസ് സുവനീർ അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി പ്രകാശനം ചെയ്യുന്നു
ഡാൻസർ ദിൽഷ പ്രസന്നൻ മുഖ്യാതിഥി ആയിരുന്ന പരിപാടിയിൽ പ്രസിഡന്റ് അമ്പിളി രാഗേഷ് അധ്യക്ഷതവഹിച്ചു. മുഖ്യഅതിഥികൾ ഭദ്രദീപം തെളിച്ചു ആഘോഷ പരിപാടികൾക്ക് തിരികൊളുത്തി.
മലയാളി മംസ് അംഗങ്ങളും കുവൈത്തിലെ നൃത്ത വിദ്യാലയങ്ങളിലെ കലാകാരന്മാരും ദിൽഷ പ്രസന്നനും ചേർന്നവതരിപ്പിച്ച നൃത്ത പരിപാടികൾ ആഘോഷത്തെ ആവേശത്തിലെത്തിച്ചു. പുണ്യ പ്രദീപും താമരശ്ശേരി ചുരം ബാന്റും ചേർന്നവതരിപ്പിച്ച മ്യൂസിക്കൽ ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി.
അഹ്മദ് അൽ മഗ്രിബിയുടെ പുതിയ ലേഡീസ് പെർഫ്യൂം ‘നിസ്വാ’ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു. ദിൽഷ പ്രസന്നനും അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, മകൾ ഹലാ മൻസൂർ എന്നിവർ ചേർന്ന് ലോഞ്ചിങ്ങ് നിർവഹിച്ചു. ഡേ ഫ്രഷ് സി.ഇ.ഒ ദിലീപ്, ജോയ് ആലുക്കാസ് റീജനൽ മാനേജർ ഷിബിൻ ദാസ്, ഈസ്റ്റേൺ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ നസീം, അൽ മുല്ല സെയിൽസ് മാനേജർ ഫിലിപ്പ് ജോൺ, സുപ്രിം ട്രാവൽ ആൻഡ് കാർഗോ വൈസ് ചെയർമാൻ മുഹമ്മദ് ഷഫീഖ്, ഫേവ്റേറ്റ്-ഹോം അസിസ്റ്റന്റ് മാനേജർ നൂർജഹാൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
സുവനീർ കൺവീനർ ആര്യ മണി കണ്ഠൻ അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരിക്ക് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ ശില്പ മോഹൻ സ്വാഗതവും കോഓഡിനേറ്റർ പൂജ ഹണി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് അമീറ ഹവാസ്, സെക്രട്ടറി ആര്യ മണി കണ്ഠൻ, ട്രഷറർ സഫിയ സിദ്ദിഖ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ രൂപ വിജേഷ്, ധന്യ , ചിന്നു, സബിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

