മലയാളി മീഡിയ ഫോറം പുതിയ ഭാരവാഹികൾ
text_fieldsനിക്സൺ ജോർജ്, ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം 2023-2024 പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
നിക്സൺ ജോർജ് (ജനറൽ കൺവീനർ), ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ (കൺവീനർമാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്. വാർഷിക പ്രോഗ്രാം കലണ്ടർ സമിതിയിലേക്ക് ഫാറൂഖ് ഹമദാനി കൺവീനറും ഗിരീഷ് ഒറ്റപ്പാലം ജോയന്റ് കൺവീനറുമായ കമ്മിറ്റിയും നിലവിൽ വന്നു.
ജനോപകാരപ്രദമായ പരിപാടികൾ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് എം.എം.എഫ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

