Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായ് ആക്രമണത്തിൽ മലയാളിക്ക് പരിക്ക്

text_fields
bookmark_border
ആക്രമണത്തെ തുടർന്നുള്ള വീഴ്ചയിൽ യുവാവിന്റെ ഇടതു കൈക്ക് പൊട്ടൽ സംഭവിച്ചു
നായ് ആക്രമണത്തിൽ മലയാളിക്ക് പരിക്ക്
cancel

കുവൈത്ത് സിറ്റി: നായയുടെ ആക്രമണത്തിൽ കണ്ണൂർ സ്വദേശിക്ക് പരിക്ക്. അബൂഹലീഫയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ആക്രമണത്തെ തുടർന്നുള്ള വീഴ്ചയിൽ കണ്ണൂർസ്വദേശിയായ യുവാവിന്റെ ഇടതു കൈക്ക് പൊട്ടൽ സംഭവിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ഡോക്ടർമാർ സർജറി നിർദേശിച്ചിട്ടുണ്ട്.

അബൂഹലീഫ റൗണ്ട്എബൗട്ടന് സമീപം നടന്നുപോകുന്നതിനിടെ നായകളുടെ കൂട്ടം വളയുകയായിരുന്നു, കുരച്ചു ആക്രമിക്കാൻ ഒരുങ്ങിയ നായകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈ കുത്തി താഴെ വീണതിനെ തുടർന്നാണ് പരിക്ക്. ഇതി​നിടെ ബഹളം ചിലർ ഓടിയെത്തിയതോടെയാണ് നായകൾ ഒഴിഞ്ഞു പോയത്.

ആശുപത്രിയിൽ എത്തിയപ്പോഴാണ് രണ്ടു പൊട്ടൽ ഉള്ളകാര്യം അറിഞ്ഞത്. താൽക്കാലികമായി പ്ലാസ്റ്റർ ഇട്ട കൈക്ക് ഡോക്ടർ സർജറി നിർദേശിച്ചിട്ടുണ്ട്. അബൂഹലീഫയിലും മെഹബൂലയിലും വലിയ രൂപത്തിൽ നായകളുടെ ശല്യമുണ്ടെന്നും യുവാവ് പറഞ്ഞു.

ദിവസങ്ങൾക്കു മുമ്പ് നായ ആക്രമണങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് പബ്ലിക് അതോറിറ്റിയുടെ വളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒരു ജീവനക്കാരൻ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു സ്വദേശി വനിതയും നായയുടെ ആക്രമണത്തിനിരയായി.

നായ്ക്കൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കാം. വിളിക്കുന്നവർ കൃത്യമായ സ്ഥലം അറിയിക്കണം. വിവരം ലഭിക്കുന്ന മുറക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച് നായ്ക്കളെ കൈകാര്യം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali injured in dog attack
Next Story