കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മെട്രോ മെഡിക്കൽ കെയർ െഎ.ടി മാനേജറും തൃശൂർകൊടുങ്ങല്ലൂർ എറിയാട് യു ബസാർ സ്വദേശിയുമായ കൊല്ലിയിൽ അബ്ദുൽ റഷീദ്(45) ആണ് മരിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനമോടിച്ച് പോകുംവഴിയാണ് ഹൃദയാഘാതം ഉണ്ടായത്. വാഹനം ബസ്സ്റ്റോപ്പിൽ ഇടിക്കുകയും ചെയ്തു.
ഭാര്യ: തസ്നി. മക്കൾ: ഫഹീം, ഫർഹദ്, ഫദിയ. പിതാവ്: അബ്ദുൽ കരീം. കുടുംബത്തോടൊപ്പം സബാഹ് അൽ നാസറിൽ ആയിരുന്നു താമസം. തുടർനടപടികളും പേപ്പർ വർക്കുകളും കെ.കെ.എം.എ മാഗ്നറ്റ് ടീമും മെട്രോ മാനേജ്മെൻറും നടത്തിവരുന്നു.