മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ പുതിയ ഭവനം ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ നിർധനയായ വീട്ടമ്മക്ക് ഭവനം ഒരുക്കുന്നു. മുരിയാട് പഞ്ചായത്ത് 14ാം വാർഡിൽ ഓമനക്കാണ് വീട് നിർമിച്ചുനൽകുന്നത്. തറക്കല്ലിടൽ ഇരിഞ്ഞാലക്കുട എം.എൽ.എ പ്രഫ. കെ.യു. അരുണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ് കുമാർ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇ.വി. ആൻറണി, ലയൺസ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്സ് പ്രസിഡൻറ് ജിത ബിനോയ് കുഞ്ഞിലികാട്ടിൽ, വാർഡ് അംഗം തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
