മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

14:05 PM
10/11/2019

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നഴ്​സുമാരുടെ വാഹനം അപകടത്തിൽ പെട്ട് കൊട്ടാരക്കര സ്വദേശിനി മരിച്ചു. കെ.ഒ.സിയില്‍ ജി.ടി.സി കമ്പനിയുടെ കരാറില്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര നെല്ലിക്കുന്നം നെട്ടാറ വീട്ടിൽ ബിജുമോൻ സാമുവേലി​​െൻറ ഭാര്യ മേഴ്‌സി ബിജു (44) ആണ്​ മരിച്ചത്​. കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്ത് കുടുംബാംഗമാണ്. ഏകമകൾ ബെറ്റി. 

ശനിയാഴ്ച രാത്രി 40ാം നമ്പർ റോഡിലാണ് അപകടമുണ്ടമുണ്ടായത്. നഴ്‌സുമാരുമായി ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന വാൻ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ മേഴ്സി വാനിനടിയിൽ പെട്ടാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് മലയാളി നഴ്സുമാർ ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിലാണ്. സംസ്‍കാരം പിന്നീട് നാട്ടിൽ.

Loading...
COMMENTS