‘സർഗസായാഹ്നം’ മലയാളം പ്രസംഗ മത്സരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളികൾക്കായി ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘സർഗസായാഹ്നം’ എന്ന പേരിലുള്ള മത്സരത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. മേയ് 10ന് വൈകീട്ട് നാലു മുതൽ അബ്ബാസിയ സാരഥി ഹാളിലാണ് മത്സരം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 30ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ സൗജന്യമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സാക്ഷ്യപത്രവും ട്രോഫിയും മറ്റു മത്സരാർഥികൾക്ക് സാക്ഷ്യപത്രവും നൽകും. ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് പ്രസംഗ മത്സരമാണിത്. അംഗങ്ങളുടെ വ്യക്തിത്വ വികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്താൻ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിലെ കുവൈത്തിലെ ഏക മലയാളം ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്. വിവരങ്ങൾക്ക്-ഫോൺ 66087125, 99284766.

