മലയാളം മിഷൻ 'സുഗതാഞ്ജലി' കാവ്യാലാപന മത്സരം
text_fieldsഅഖിൽ സലീം കുമാർ, ശ്രേയ ശ്രീനിവാസൻ, ആൻ മറിയം ജിജു, ഗൗതം വിനീത്, ആവണി പേരോട്ട്
അനഘ മനോജ്, അനാമിക മനോജ്, എസ്തർ മറിയ ജോൺ,ടി.കെ. അനാമിക
കുവൈത്ത് സിറ്റി: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരമായ 'സുഗതാഞ്ജലി'യുടെ കുവൈറ്റ് ചാപ്റ്റർ തല മത്സരം ഓൺലൈനായി സംഘടിപ്പിച്ചു.
കുവൈത്ത് ചാപ്റ്ററിെൻറ ഭാഗമായുള്ള വിവിധ മേഖലകളിൽനിന്നുള്ള കുട്ടികളാണ് സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ മത്സരാഥികളായത്.
സീനിയർ വിഭാഗത്തിൽ അഖിൽ സലിം കുമാർ (സാരഥി കുവൈത്ത്) ഒന്നാം സ്ഥാനവും ശ്രേയ ശ്രീനിവാസൻ (സാരഥി കുവൈത്ത്) രണ്ടാം സ്ഥാനവും ആൻ മറിയം ജിജു (പൽപക്) മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ ഗൗതം വിനീത് (കല കുവൈത്ത്) ഒന്നാം സ്ഥാനവും ആവണി പേരോട്ട് (ഫോക്) രണ്ടാം സ്ഥാനവും അനഘ മനോജ് (സാരഥി കുവൈത്ത്) മൂന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ അനാമിക മനോജ് (സാരഥി കുവൈത്ത്) ഒന്നാം സ്ഥാനവും എസ്തർ മറിയ ജോൺ (കല കുവൈത്ത്) രണ്ടാം സ്ഥാനവും ടി.കെ. അനാമിക (പൽപക്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടികൾക്ക് മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങ്ങളായ പ്രഫ. വി. അനിൽ കുമാർ, ജി. സനൽ കുമാർ, സജീവ് എം. ജോർജ്, ബിന്ദു സജീവ്, ബിജു ആൻറണി, ബോബി തോമസ് (എസ്.എം.സി.എ) എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർ മലയാളം മിഷൻ സംഘടിപ്പിക്കുന്ന ആഗോളതല മത്സരത്തിൽ പങ്കെടുക്കും. വിജയികളായ കുട്ടികളെ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു വേണ്ടി ചീഫ് കോഓഡിനേറ്റർ ജെ. സജി അനുമോദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

