മലയാളം മിഷൻ 'സുഗതാഞ്ജലി' കാവ്യാലാപന മത്സരം
text_fieldsഭദ്ര ബാലകൃഷ്ണൻ, അമീന നാസർ, അനഘ മനോജ്, മീനാക്ഷി സുനിൽകുമാർ
കുവൈത്ത് സിറ്റി: അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ 'സുഗതാഞ്ജലി' കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ പരിപാടി പ്രവാസിനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. കല കുവൈത്ത്, എസ്.എം.എ.സി.എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈത്ത് എന്നി മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജൂനിയർ വിഭാഗത്തിൽ 12 കുട്ടികളും സീനിയർ വിഭാഗത്തിൽ 11 കുട്ടികളുമാണ് പങ്കെടുത്തത്.
ജൂനിയർ വിഭാഗത്തിൽ: ഒന്നാം സ്ഥാനം ഭദ്ര ബാലകൃഷ്ണൻ, (കല കുവൈത്ത്), രണ്ടാംസ്ഥാനം: അമീന നാസർ (കല കുവൈത്ത്), സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം: അനഘ മനോജ് (സാരഥി കുവൈത്ത്), രണ്ടാംസ്ഥാനം: മീനാക്ഷി സുനിൽകുമാർ (കല കുവൈത്ത്) എന്നിവർ വിജയികളായി. വിജയികൾ മലയാളം മിഷൻ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' ആഗോള മത്സരത്തിൽ പങ്കെടുക്കും. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാംഗം സാം പൈനമൂട് സുഗതകുമാരി ടീച്ചറെ അനുസ്മരിച്ചു സംസാരിച്ചു.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങ്ങളായ തോമസ് കുരുവിള, ബഷീർ ബാത്ത, ബിന്ദു സജീവ് എന്നിവർ സംസാരിച്ചു. ബിജു ആൻറണി സ്വാഗതവും വി. അനിൽകുമാർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സജീവ് എം. ജോർജ് നേതൃത്വം നൽകി.

