മലയാളം മിഷൻ എസ്.എം.സി.എ
text_fieldsമലയാളം മിഷൻ കുവൈത്ത് എസ്.എം.സി.എ മേഖലാ കേന്ദ്രം സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് എസ്.എം.സി.എ മേഖല കേന്ദ്രം 'ത്രിവർണ സന്ധ്യ' എന്ന പേരിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് ഷാജിമോൻ ജോസഫ് സ്വാഗതം പറഞ്ഞു.
മലയാളം മിഷൻ വിദ്യാർഥികൾ അവതരിപ്പിച്ച പ്രവേശക ഗാനം, ചാച്ചാ നെഹ്റുവിെൻറ സ്വാതന്ത്ര്യദിന പ്രസംഗം, ദേശഭക്തി ഗാനം, ദേശഭക്തി കവിതാലാപനം, ദേശീയഗാനാലാപനം, വിവിധ രൂപത്തിലുള്ള നൃത്തങ്ങൾ എന്നിവക്ക് എസ്.എം.സി.എയുടെ വിവിധ ഏരിയകളിലുള്ള മലയാള പഠന കേന്ദ്രങ്ങൾ നേതൃത്വം നൽകി.
ബാലദീപ്തി പ്രസിഡൻറ് നേഹ ജയ്മോൻ സ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എം.സി.എ പ്രസിഡൻറ് ബിജോയ് പാലാകുന്നേൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, ട്രഷറർ സാലു പീറ്റർ ചിറയത്ത് എന്നിവർ സംസാരിച്ചു.
പ്രിൻസ് ആൻറണി, ടിങ്ക ജോഫി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. മലയാളം മിഷൻ ഫഹാഹീൽ ഏരിയ പ്രധാനാധ്യാപകൻ റിനീഷ് വർഗീസ് നന്ദി പറഞ്ഞു.

