മലയാളം മിഷൻ മാതൃഭാഷ പഠനപദ്ധതിക്ക് തുടക്കം
text_fieldsഫഹാഹീലിൽ പഠനപദ്ധതി കല ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് മലയാളം മിഷന്റെ ഈ വർഷത്തെ മാതൃഭാഷ പഠനപദ്ധതിക്ക് തുടക്കം. അബുഹലീഫ മേഖലയിൽ ക്ലാസ് ബ്ലോക്ക് 3ൽ ഗോപിനാഥിന്റെ വസതിയിൽ ആരംഭിച്ചു. മാതൃഭാഷ മേഖല ജോയിന്റ് കൺവീനർ സുരേഷ് ദാമോദരൻ അധ്യക്ഷത വഹിച്ചു.
മാതൃഭാഷ കേന്ദ്രസമിതി ജോയിന്റ് കൺവീനർ അനീഷ് മണിയൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സന്തോഷ് കെ ജി, മേഖല പ്രസിഡന്റ് ജോബിൻ ജോൺ എന്നിവർ ആശംസകൾ നേർന്നു. അധ്യാപിക നിമ്യ ഗോപിനാഥിന് മാതൃഭാഷ മേഖലസമതി കൺവീനർ ഗായത്രി പഠനോപകരണങ്ങൾ കൈമാറി. മാതൃഭാഷ മേഖല ജോയിന്റ് കൺവീനർ രാജേഷ് സ്വാഗതവും അധ്യാപിക നിമ്യ ഗോപിനാഥ് നന്ദിയും പറഞ്ഞു.
ഫഹാഹീൽ മേഖലയിൽ മംഗഫ് ബ്ലോക്ക് 3ൽ ബിനു സുഗതന്റെ വസതിയിൽ കല ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ കേന്ദ്രസമിതി അംഗം അജിത് പോൾ പദ്ധതി വിശദീകരിച്ചു. ബാലവേദി മേഖല സെക്രട്ടറി ദേവാനന്ദ ബിനു ആശംസ അറിയിച്ചു.
കല ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ അധ്യാപിക ദീപ ബിനുവിന് പാഠപുസ്തകം കൈമാറി. മാതൃഭാഷ മേഖല കൺവീനർ ശ്രീരാജ് സ്വാഗതവും കേന്ദ്ര സമിതി അംഗം സജീവ് മാന്താനം നന്ദിയും പറഞ്ഞു. അബ്ബാസിയയിൽ മേഖല സെക്രട്ടറി പി.പി.സജീവൻ ഉദ്ഘാടനം ചെയ്തു. കല കേന്ദ്രകമ്മിറ്റിയംഗം ജഗദീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അജിത് നെടുകുന്നം ആശംസ നേർന്നു. അധ്യാപകൻ രമേശ് കരിക്കന് അജിത് നെടുകുന്നം പാഠപുസ്തകം കൈമാറി.
സാൽമിയയിൽ കല കേന്ദ്ര കമ്മറ്റി അംഗം ജോസഫ് നാനി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ ജയരാജ് അധ്യക്ഷത വഹിച്ചു. സാൽമിയ മേഖല പ്രസിഡന്റ് അബ്ദുൽ നിസാർ പാഠപുസ്തകം അധ്യാപിക ബെറ്റിക്ക് കൈമാറി. മാതൃഭാഷ കൺവീനർ വിനോദ് കുമാർ സ്വാഗതവും യൂനിറ്റ് കൺവീനറും അധ്യാപികയുമായ ബെറ്റി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

