നീലക്കുറിഞ്ഞി ഫലം പ്രഖ്യാപിച്ചു; കുവൈത്ത് ചാപ്റ്ററിന് നൂറുമേനി
text_fieldsഡാനി ജോൺ തോമസ് ലിയ റോസ് ബിജു
കുവൈത്ത് സിറ്റി: മലയാളം മിഷൻ നീലക്കുറിഞ്ഞി -2026 പരീക്ഷയിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിന് അഭിമാന നേട്ടം. പരീക്ഷയിൽ നൂറ് ശതമാനം(100/100) മാർക്ക് നേടി കല കുവൈത്ത് മേഖലയിൽനിന്ന് പരീക്ഷയെഴുതിയ ഡാനി ജോൺ തോമസും, ലിയ റോസ് ബിജുവും കുവൈത്ത് പ്രവാസികളുടെ അഭിമാനമായി. മൊത്തം അഞ്ചു വിദ്യാർത്ഥികളാണ് ഇത്തവണ നൂറ് ശതമാനം മാർക്ക് നേടിയത്.
മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയർ സർട്ടിഫിക്കറ്റ് കേരള സർക്കാറിന്റെ പത്താം ക്ലാസ് ഭാഷാപ്രാവീണ്യത്തിന് തുല്യമായ യോഗ്യതയാണ്. ഉപരിപഠനത്തിനും വിവിധ തൊഴിൽ അവസരങ്ങൾക്കും ഈ സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും. കുവൈത്തിൽ നിന്ന് കല കുവൈത്ത്, എസ്.എം.സി.എ എന്നീ മേഖലകളിൽ നിന്നുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത്.
കുട്ടികളുടെ കഠിനാധ്വാനത്തിനൊപ്പം രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ കൃത്യമായ മാർഗനിർദേശവുമാണ് മികച്ച വിജയത്തിന് പിന്നിലെന്നും പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായി മലയാളം മിഷൻ കുവൈത്ത് ചാപ്‌റ്റർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

